പഹൽഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിലായി സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരും സുരക്ഷാ സേനയും വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്.

പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ഇന്റലിജൻസ് വിവരങ്ങൾ, തിരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികളെ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഭീകരർ നിലവിൽ ത്രാൽ, കോക്കർനാഗ് മേഖലയിലെന്നാണ് വിവരം. മേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും മറ്റു സേനകളും വ്യാപക തിരച്ചിൽ തുടരുകയാണ്.

അവരെ വ്യക്തമായി കണ്ടെത്താനായ നിമിഷങ്ങളുണ്ട്. പക്ഷേ, പിടികൂടാൻ കഴിയുമ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു. വളരെ ഇടതൂർന്ന കാടുകളാണ്, അവരെ വ്യക്തമായി കണ്ടെത്തിയാലും പിന്തുടരുക എളുപ്പമല്ല. പക്ഷേ, അവരെ പിടിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതിന് ദിവസങ്ങൾ മാത്രം മതി -സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വെടിവെപ്പുണ്ടായി.

അതേസമയം, ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി സ്വീകരിച്ച ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സൈ​നി​ക തി​രി​ച്ച​ടിയും ഉ​ണ്ടാ​കു​മെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​റ​വി​ട​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ‘ഇ​ന്ത്യ​ൻ എ​സ്‍സ്പ്ര​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഇന്നലെ വൈ​കീ​ട്ട് സം​യു​ക്ത സൈ​നി​ക മേ​ധാ​വി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. സേ​നാ​മേ​ധാ​വി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞ് പ്ര​തി​രോ​ധ മ​ന്ത്രി നേ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗിക വ​സ​തി​യി​ലെത്തുകയും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Security forces reportedly found Pahalgam terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.