Posted On
date_range Updated On
date_range തീവ്രവാദി ആക്രമണം: ഷോപ്പിയാനിൽ സുരക്ഷാ സേനയുടെ തെരച്ചിൽ
ശ്രീനഗർ: തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യവിവരത്തെ തുടർന്ന് ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന സംയുക്ത തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഷോപ്പിയാനിലെ 13 ഗ്രാമങ്ങളിലാണ് സൈന്യത്തിെൻറ സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പിെൻറ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നത്.
രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നീ സൈനിക വിഭാഗങ്ങളും ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. സുഗാൻ, ഹെഫ്, ശിർമാൽ, നാഗ്ബാൽ, ബാർഭുഗ്, ചിത്രഗാം, തർകവാൻഗം, മൽദീര, കാശ്യു, കദ്ഗ്രാം, നുല്ല്യപോഷ്വാരി എന്നിവിടങ്ങളിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.