കശ്​മീരിൽ ഭീകരവാദികളുടെ ഒളിസ​​ങ്കേതം തകർത്ത്​ സുരക്ഷാസേന; ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിലെ കിഷ്​ത്​വാറിൽ ഇന്ത്യൻ സൈന്യവ​ും പൊലീസും നടത്തിയ സംയുക്ത നീക്കത്തിൽ ഭീകരവാദികളുടെ ഒളിസ​ങ്കേതം തകർത്തു. ഇവിടെ നിന്ന്​ നിരവധി ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. കിഷ്​ത്​വാർ ജില്ലയിലെ ഛാഛ വനത്തിനുള്ളിൽ ബുധനാഴ്​ചയായിരുന്നു സുരക്ഷാസേനയു​ടെ ഓപറേഷൻ.

എ.​െക 56 തോക്ക്​, 27 റൗണ്ട്​ വെടിയുതിർക്കാവുന്ന തരത്തിൽ തിര നിറക്കാവുന്ന റൈഫിൾ മാഗസിൻ, ഒരു അണ്ടർ ബാരൽ ഗ്രനേഡ്​ ലോഞ്ചർ, 9 എം.എം കൈത്തോക്ക്​, ആറ്​ റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിലുള്ള​ പിസ്​റ്റൾ മാഗസിൻ എന്നിവയാണ്​ പിടിച്ചെടുത്തത്​. 

ഈ മാസം ആദ്യം പുൽവാമ ജില്ലയിൽ ഭീകരവാദികളുടെ ഒളിസ​ങ്കേതം സുരക്ഷാസേന തകർത്തിരുന്നു.


 

Tags:    
News Summary - Security forces bust terrorist hideout in J-K's Kishtwar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.