രണ്ടാമത്തെ ബാച്ച്​ റഫാൽ ഒക്​ടോബറിൽ എത്തും

ഡൽഹി: ഫ്രഞ്ച്​ പോർവിമാനമായ റഫാലി​െൻറ രണ്ടാമത്തെ ബാച്ച്​ ഒക്​ടോബറിൽ എത്തുമെന്ന്​ സൂചന. ഫ്രഞ്ച് സർക്കാരുമായുള്ള 59,000 കോടി രൂപയുടെ കരാറി​െൻറ ഭാഗമായാണ്​ കൂടുതൽ റഫാലുകൾ എത്തുന്നത്​. ഇത്തവണ നാല്​ വിമാനങ്ങളായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്​.

അംബാല വ്യോമസേന താവളത്തിലാവും ഇവ എത്തുക. നേരത്തെ കരാറി​െൻറ ഭാഗമായി അഞ്ച്​ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ചിരുന്നു. സെപ്റ്റംബർ 10 ന് നടക്കാനിരിക്കുന്ന ആദ്യബാച്ച്​ വിമാനങ്ങളുടെ ഒൗദ്യോഗിക പ്രവേശിപ്പിക്കൽ ചടങ്ങിന് ശേഷമായിരിക്കും പുതിയ വിമാനങ്ങൾ എത്തുക.

ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലിയും പങ്കെടുക്കും. 2020 ജൂലൈ 29 നാണ്​ ആദ്യ സ്ക്വാഡ്ര​െൻറ ഭാഗമായ വിമാനങ്ങൾ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയത്​. 2016ലാണ്​ ഇന്ത്യ റഫേൽ പോർവിമാനങ്ങൾക്കായി ഫ്രഞ്ച്​ കമ്പനിയായ ദസ്സോയുമായി കരാറിൽ ഏർപ്പെട്ടത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.