ഗ്യാനേഷിന്റെ മകളുടെ ഹരജിക്ക് പ്രത്യേക പരിഗണന; ചീഫ് ജസ്റ്റിസിന് കത്തുമായി ​അഭിഭാഷക സംഘടന

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ മ​ക​ളും ഗൗ​തം ബു​ദ്ധ​ന​ഗ​ർ ജി​ല്ല ക​ല​ക്ട​റു​മാ​യ മേ​ധ രൂ​പം ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ പ​രി​ഗ​ണി​ച്ച രീ​തി​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന് തു​റ​ന്ന ക​ത്തു​മാ​യി അ​ഭി​ഭാ​ഷ​ക​രു​ടെ സം​ഘ​ട​ന. നോ​യി​ഡ തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ നി​യ​മ വി​ദ്യാ​ർ​ഥി​യെ ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ത​ട​ങ്ക​ലി​ൽ വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ മേ​ധ രൂ​പം ന​ൽ​കി​യ ഹ​ര​ജിയാണ് കീഴ്വഴക്കങ്ങൾ ലംഘിച്ച് പ്രത്യേക പരിഗണന നൽകിയത്.

മേ​ധ രൂ​പം ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. അവരു​ടെ സ​ർ​വി​സ് റെ​ക്കോ​ഡി​ൽ കോ​ട​തി​യു​ടെ ‘അ​തൃ​പ്തി’ രേ​ഖ​പ്പെ​ടു​ത്താ​നും ശ​മ്പ​ള​ത്തി​ൽ നി​ന്നും പി​ഴ പി​ടി​ക്കാ​നും ഉ​ത്ത​ര​വി​ട്ടിരുന്നു. ഈ വി​ധി​ക്കെ​തി​രെ​ മേധ നൽകിയ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച രീ​തി​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

സു​പ്രീം​കോ​ട​തി റോ​സ്റ്റ​ർ പ്ര​കാ​രം പ്ര​തി​രോ​ധ ത​ട​ങ്ക​ൽ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ന് മു​മ്പാ​കെ​യാ​ണ് ലി​സ്റ്റ് ചെ​​യ്യേ​ണ്ട​ത്. നി​ല​വി​ൽ, നോ​യി​ഡ തൊ​ഴി​ലാ​ളി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന​യു​ടെ ബെ​ഞ്ചി​ന് മു​മ്പാ​കെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ന്നാ​ൽ, മേ​ധ രൂ​പ​ത്തി​ന്റെ കേ​സ് ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​മ്പാ​കെ​യാ​ണ് ലി​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച ഈ ​ബെ​ഞ്ച് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യും, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഓ​ഡി​യോ മ്യൂ​ട്ട് ചെ​യ്യാ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഹ​ര​ജി​ക്കാ​രി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ മ​ക​ൾ കൂ​ടി​യാ​ണെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച ലോ​യേ​ഴ്സ് ഫോ​റം, മാ​ധ്യ​മ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത് ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യി​ലു​ള്ള പൊ​തു​ജ​ന​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​മെ​ന്നും കേ​സി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Lawyers' body writes to CJI over special treatment to case involving CEC's daughter and GB Nagar DM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.