കോവിഡ് വ്യാപനം ശക്തം; മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മെയ് 17 വരെയാണ് 144 പ്രഖ്യാപിച്ചത്. നാലോ അതിൽ കൂടുതൽ ആളുകൾ സംഘം ചേരാൻ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ചികിത്സ ആവശ്യം ഒഴികെ മറ്റ് കാര്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. രാത്രി ഏഴു മണി മുതൽ രാവിലെ എട്ടു മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതുവരെ 14,541 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 583 പേർ മരണപ്പെട്ടു.

Tags:    
News Summary - Sec 144 imposed in Mumbai till May 17 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.