വിമാനത്തിൽ യുവതിക്ക് തേൾ കുത്തേറ്റതിൽ ക്ഷമചോദിച്ച് എയർ ഇന്ത്യ; അപൂർവ സംഭവമെന്ന് വിശദീകരണം

ന്യൂഡൽഹി: വിമാനത്തിൽ യുവതിയെ തേൾകുത്തിയ സംഭവത്തിൽ ക്ഷമചോദിച്ച് എയർ ഇന്ത്യ. നാഗ്പൂർ-മുംബൈ വിമാനത്തിലായിരുന്നു സംഭവമുണ്ടായത്. തേളിന്റെ കടിയേറ്റ യുവതി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്നും എയർ ഇന്ത്യ അറിയിച്ചു..

ഏപ്രിൽ 23ന് എയർ ഇന്ത്യ എ.ഐ 630 വിമാനത്തിലാണ് സംഭവം. യുവതിയെ തേൾ കുത്തിയതിനെ തുടർന്ന് എയർ ഇന്ത്യ മാപ്പപേക്ഷിക്കുകയായിരുന്നു. യുവതിക്ക് മതിയായ ചികിത്സ ഉറപ്പാക്കിയെന്നും അവർ സുഖംപ്രാപിച്ചതായും വിമാനകമ്പനി അറിയിച്ചു. മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

അപൂർവമായി നടക്കുന്ന സംഭവമാണ് ഉണ്ടായതെന്നും യുവതിയോട് ക്ഷമ ചോദിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. വിമാന ഇറങ്ങിയുടൻ വിമാനത്താവളത്തിൽ തന്നെ യുവതിയെ ആരോഗ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. യുവതി നിലവിൽ ആശുപത്രി വിട്ടുവെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Tags:    
News Summary - Scorpion stings woman passenger on Air India Nagpur-Mumbai flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.