Posted On
date_range Updated On
date_range കൂടുതൽ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ സ്കൂളുകൾ തുറക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ ഡൽഹിയടക്കം വിവിധ സംസ്ഥാനങ്ങളിൽ ബുധനാഴ്ച സ്കൂൾ തുറക്കും. ഉയർന്ന ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.
നേരത്തെ തുറന്ന ചില സംസ്ഥാനങ്ങൾ ബുധനാഴ്ച മുതൽ ചെറിയ ക്ലാസുകളും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, അസം സംസ്ഥാനങ്ങളിലാണ് ബുധനാഴ്ച മുതൽ തുറക്കുന്നത്. ഡൽഹിയിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളും കോളജുകളും കോച്ചിങ് സ്ഥാപനങ്ങളുമാണ് സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.