ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിനെ തുടർന്ന് ശ്രീനഗറിൽ സ്കൂൾ വീണ്ടും തുറന്നതോടെ ക്ലാസുകളിലേക്ക് പോകുന്ന വിദ്യാർഥികൾ
Posted On
date_range Updated On
date_range കശ്മീരിൽ വിദ്യാലയങ്ങൾ വീണ്ടും തുറന്നു
ശ്രീനഗർ: കശ്മീരിലെ അതിർത്തി ജില്ലകളിൽ ഒഴികെയുള്ള എല്ലാ സ്കൂളുകളും കോളജുകളും ചൊവ്വാഴ്ച വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.
കുപ്വാര, ബാരാമുല്ല ജില്ലകളിലെയും ബന്ദിപ്പോരയിലെ ഗുരേസ് സെക്ടറിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നത് തുടരുമെന്നും അധികൃതർ പറഞ്ഞു. കശ്മീർ സർവകലാശാല ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
ഇന്ത്യ-പാക് സൈനിക സംഘർഷം കണക്കിലെടുത്ത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ച താൽക്കാലികമായി അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.