ചെന്നൈ: തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് ചെന്നൈ, കാ ഞ്ചീപുരം, തിരുവല്ലൂർ ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
തെക്കു കിഴക്കൻ അറബിക്കടിയിൽ ന്യൂനമർദത്തിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇതുമൂലം കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു.
ഒക്ടോബർ ഏഴിന് അതി ശക്തമായ മഴയുണ്ടാകുമെന്നും മറ്റു ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. മഴ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതുമൂലമുണ്ടാകുന്നവെള്ളം ഒഴുക്കിക്കളയാൻ വേണ്ടി പുതിയ ഒാടകൾ നിർമിക്കുകയും തകർന്നു കിടക്കുന്ന ഒാവുചാലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും ചെയ്തതായി തമിഴ്നാട് ദുരന്ത നിവാരണ സേന കമ്മീഷണർ അറിയിച്ചു.
മേട്ടൂർ ഡാമും നദികളും നിറഞ്ഞിരിക്കുകയാണ്. പ്രദേശം അധികൃതരുടെ നിരീക്ഷണത്തിലാണ്. ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടണോ വേണ്ടയോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.