കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും സ്കൂളുകൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനമായി. കർണാടകയിൽ ഈ മാസം 23ന് സ്കൂൾ തുറക്കും. ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ കർണാടകം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ സെപ്തംബർ 1 മുതൽ ക്ലാസുകൾ ആരംഭിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് തുറക്കുക. 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്സിങ്, മെഡിക്കൽ അനുബന്ധ കോളജുകൾ 16 മുതൽ തുറക്കും. കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതോടെയാണ് തമിഴാനാട് സർക്കാർ ഈ തീുമാനമെടുത്തത്. ആളുകൾ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാൻ ആരാധാനാലയങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടും.
ആന്ധ്രപ്രേദശിൽ ആഗസ്റ്റ് 16 മുതൽ സ്കൂളുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.