സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
ബംഗലൂരു: സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കർണാടകയിലെ കോലാർ മുൽബാഗൽ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് പ്രതികളായ സുബ്രമണി (19), മണിരാജു (21) എന്നിവർ ചേർന്ന് പീഡിപ്പിച്ചത്. ക്ലാസ് കഴിഞ്ഞ് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. നടന്ന് ക്ഷീണിതരായപ്പോൾ റോഡരികിൽ വിശ്രമിക്കുകയായിരുന്ന കുട്ടികളെ കാറിൽ എത്തിയ പ്രതികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മറ്റ് മൂന്ന് വിദ്യാർഥികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളിൽ ഒരാളുടെ പിതാവിനെ ഉടൻ വിവരമറിയിച്ചു. പിതാവിന്‍റെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്നാൽ, ചൊവ്വാഴ്ച രാവിലെയാണ് അയൽ ഗ്രാമത്തിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തിയത്. തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു.
ഈ മാസം ആദ്യം, അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ആറ് പേർ ചേർന്ന് ദിവസങ്ങളോളം ബലാത്സംഗം ചെയ്തിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഇ-റിക്ഷ കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി വായയും കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.