ഹിജാബ്​ ധരിച്ച  പെൺകുട്ടിക്ക്​ നേരെ കാനഡയിൽ ആക്രമണം

ഒട്ടാവ: ഹിജാബ്​ ധരിച്ചതി​​​െൻറ പേരിൽ 11 വയസുള്ള സ്​കുൾ വിദ്യാർഥിക്ക്​ നേരെ ആക്രമണം. ടോറോ​േൻറായിൽ വെള്ളിയാഴ്​ചയാണ്​ പെൺകുട്ടിയുടെ ഹിജാബ്​ മുറിക്കാൻ അജ്​ഞാതൻ ശ്രമം നടത്തിയത്​.

പ്രാദേശിക സമയം ഒമ്പതോടെ പൗളിനോ ​ജോൺസൺ സ്​കുളിന്​ സമീപമാണ്​ സംഭവമുണ്ടായത്​. ഹിജാബ്​ മുറിക്കാൻ അജ്​ഞാതൻ ശ്രമം നടത്തുന്നതിനിടെ പെൺകുട്ടി സ്​കുളിലേക്ക്​ ഒാടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ഹിജാബി​​​െൻറ താഴെ ഇയാൾ കത്രികവെച്ച്​ മുറിച്ചിട്ടുണ്ട്​. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. 

ഇളയ സഹോദരനൊടൊപ്പം സ്​കൂളിലേക്ക്​ പോവു​േമ്പാൾ അജ്​ഞാതനായ ഒരാളെത്തി ത​​​െൻറ ഹിജാബ്​ കത്രിക ഉപയോഗിച്ച്​ മുറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന്​ പെൺകുട്ടി പറഞ്ഞു. താൻ നന്നായി പേടിച്ചെന്നും പെൺകുട്ടി ​വ്യക്​തമാക്കി​. 
 

Tags:    
News Summary - Schoolgirl, 11, Attacked For Wearing A Hijab In Canada-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.