representational image
ഭോപാൽ: മധ്യപ്രദേശിൽ ഏറെ കോളിളക്കത്തിനിടയാക്കിയ വ്യാപം അഴിമതിക്കേസിൽ അഞ്ചു പ്രതികളെ ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചു.
പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നിതിരാജ് സിസോഡിയയാണ് ശിക്ഷവിധിച്ചത്. കമൽ കിഷോർ, അമർസിങ്, നാഗേന്ദ്ര സിങ്, സുരേഷ് സിങ്, രവികുമാർ രജ്പുത് എന്നിവരെയാണ് പൊലീസ് നിയമന പരീക്ഷയിൽ കൃത്രിമം നടത്തിയ കേസിൽ ശിക്ഷിച്ചത്. പ്രതികൾ 10,000 രൂപവീതം പിഴയും അടക്കണം.
32 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 220 രേഖകളും തെളിവിനായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വ്യാപം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡൽ നടത്തിയ പൊലീസ് നിയമന പരീക്ഷയിൽ വ്യാപക കൃത്രിമം നടന്നുവെന്നാണ് കേസ്. ഏറെ വിവാദത്തിനിടയാക്കിയ കേസ് 2015ൽ സുപ്രീംകോടതി സി.ബി.ഐക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.