Posted On
date_range Updated On
date_range മുത്തലാഖ്: സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡൽഹി: മുത്തലാഖ് കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി ചൊവ്വാഴ്ച. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ബഹുഭാര്യത്വം സംബന്ധിച്ച വിഷയം തങ്ങൾ പരിഗണിക്കുന്നില്ലെന്ന് വാദത്തിനിടെ വ്യക്തമാക്കിയ കോടതി, മുത്തലാഖ് മതത്തിലെ അടിസ്ഥാന അവകാശമാണോ എന്നാണ് പരിശോധിക്കുന്നതെന്ന് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.