നോട്ട് നിരോധനം; ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിനും ആർ.ബി.ഐക്കും സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: ​നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രസക്തമായ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോടും റിസർവ് ബാങ്കിനോടും നിർദേശിച്ചു. മുദ്രവെച്ച കവറിൽ രേഖകൾ ഹാജരാക്കാമെന്ന് അറ്റോണി ജനറൽ ആർ. വെങ്കട്ടരമണി ബോധിപ്പിച്ചു.

2016ൽ മോദിസർക്കാർ 1000, 500 നോട്ടുകൾ നിരോധിച്ചതിനെതിരെ 58 ഹരജികളിൽ വാദംകേട്ട സുപ്രീംകോടതി കേസ് വിധിപറയാൻ മാറ്റി. ജസ്റ്റിസ് എസ്.എ. നസീറി​ന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി. നാഗരത്ന എന്നിവരാണ് ബെഞ്ചിലെ മറ്റുള്ളവർ. ഹരജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ പി. ചിദംബരം, ശ്യാം ദിവാൻ തുടങ്ങിയവരും ഹാജരായി. 

Tags:    
News Summary - SC reserves order on demonetisation plea, asks Centre, RBI to present related records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.