സഹാറ ​ഗ്രൂപ്പി​െൻറ ആംബി വാലി ലേലത്തിന്​ വെക്കാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: സഹാറ ഗ്രൂപ്പി​െൻറ ഉടമസ്ഥതയിൽ പുണെയിലുള്ള ആംബി വാലിയിലെ 34,000 കോടി വിലവരുന്ന വസ്തുവകകൾ വിറ്റഴിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കമ്പനി മേധാവി സുബ്രത റോയിയോട് ഇൗ മാസം 28ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ജൻ ഗൊഗോയ്, എ.കെ. സിക്രി എന്നിവർ ആവശ്യപ്പെട്ടു.

5000 കോടി രൂപ കോടതിയിൽ കെട്ടിവെക്കേണ്ട ദിവസം  പണമടക്കാൻ തീയതി നീട്ടിത്തരണമെന്ന് സഹാറ ഗ്രൂപ്പി​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ശക്തമായ നടപടിക്ക് നിർദേശിച്ചത്.  നിങ്ങൾക്ക് ആവശ്യത്തിലധികം സമയം അനുവദിച്ചു കഴിഞ്ഞു. ഇന്ന്, നാളെ എന്നു പറഞ്ഞ് ഇനിയിത് നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. 48 മണിക്കൂറിനകം  ബോംബെ ഹൈകോടതിയിലെ ആസ്തി വിൽപനക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് ആംബി വാലിയിലെ വസ്തുവകകളെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും കൈമാറണമെന്നും കോടതി നിർദേശിച്ചു. അതിനിടെ സഹാറയുടെ അമേരിക്കയിലുള്ള ഹോട്ടലുകളെപ്പറ്റി സത്യവാങ്മൂലം നൽകിയ പ്രകാശ് സ്വാമി എന്ന വ്യക്തിയോട് 10 കോടി രൂപ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് േബാർഡ് ഒാഫ് ഇന്ത്യ(സെബി)യിൽ കെട്ടിെവക്കാനും ഇദ്ദേഹത്തോട് രാജ്യം വിട്ട് പോകരുതെന്നും ഏപ്രിൽ 28ന് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

ഏപ്രിൽ 17നകം 5092.6 കോടി രൂപ സെബി-സഹാറ റീഫണ്ട് അക്കൗണ്ടിൽ കെട്ടിവെക്കാൻ ഏപ്രിൽ ആറിനാണ് സുപ്രീംകോടതി സഹാറയോട് ആവശ്യപ്പെട്ടത്. സമയം നീട്ടി നൽകില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2014 മാർച്ച് മുതൽ തിഹാർ ജയിലിലായിരുന്ന സുബ്രത റോയിക്ക് അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കാൻ  കഴിഞ്ഞ വർഷം മേയ് ആറിനാണ് കോടതി നാലാഴ്ചത്തെ പരോൾ അനുവദിച്ചത്. തുടർന്ന്  പരോൾ അനിശ്ചിതമായി നീട്ടിനൽകുകയായിരുന്നു. സഹാറ കമ്പനിയിൽ നിക്ഷേപം നടത്തിയ ഒാഹരി ഉടമകളെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് സുബ്രത റോയ് അറസ്റ്റിലായത്.  നീണ്ട കാലത്തെ നിയമപ്പോരാട്ടത്തിനുശേഷം ഒാഹരി ഉടമകൾക്ക് 24000 കോടി രൂപ തിരിച്ചുനൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് പണം തിരിച്ചു നൽകാൻ സഹാറ-സെബി റീഫണ്ട് അക്കൗണ്ട് തുടങ്ങിയെങ്കിലും അതിൽ പണം അടക്കുന്നതിൽ സഹാറ  വീഴ്ച വരുത്തി. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - SC orders auction of Aamby Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.