പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടിക്കെതിരെ വിജയ് മല്യ നൽകിയ ഹരജി തള്ളി

ന്യൂഡൽഹി: തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള മുംബൈ കോടതിയുടെ നടപടികൾ ചോദ്യം ചെയ്ത് വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. തന്റെ കക്ഷിയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും വിഷയത്തിൽ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കോടതിയിൽ വാദം കേൾക്കവെ വിജയ് മല്യയുടെ അഭിഭാഷൻ ബോധിപ്പിച്ചു.

അതിനു പിന്നാലെ സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു. 2016 മാർച്ചിലാണ് ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9000കോടി വായ്പയെടുത്ത് തിരിച്ചടക്കാതെ വിജയ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്.

Tags:    
News Summary - SC junks Vijay Mallya’s plea against bid to declare him fugitive economic offender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.