ന്യൂഡൽഹി: ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകളുൾപെടെ പരിഗണിക്കുന്ന ജഡ്ജിമാർ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, െഎ.ബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി.
ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകൾ പരിഗണിക്കുേമ്പാൾ അനുകൂല വിധിയല്ലെങ്കിൽ അവർ കോടതിയെ അപകീർത്തിപ്പെടുത്തി തുടങ്ങുന്നു. രാജ്യത്ത് ഇത് പുതിയ പ്രവണതയാണ്. ജഡ്്ജിമാർക്ക് പരാതി പറയാൻ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ജഡ്ജിമാർ ജില്ലാ ജഡ്ജിക്കും ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാർക്കും പരാതി നൽകുകയും അത് പൊലീസിനോ സി.ബി.ഐക്കോ കൈമാറുകയും ചെയ്താൽ അവർ പ്രതികരിക്കുന്നില്ല. അത് മുൻഗണന വിഷയമായി അവർക്ക് തോന്നുന്നില്ല.
ഐ.ബിയും സി.ബി.ഐയും പൊലീസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ് ഇത് പറയുന്നത്''- സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ പറഞ്ഞു. വിഷയത്തിൽ സംവിധാനത്തിന് രൂപം നൽകാൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്‍റെ സഹായം തേടി. ഝാർഖണ്ഡിൽ അടുത്തിടെ ജില്ലാ ജഡ്ജിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.