സൽമാൻ റുഷ്ദിയുടെ വിവാദ നോവൽ സാത്താനിക് വെഴ്സസ് ഇന്ത്യയിൽ നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് അഡ്വ. ചാന്ദ് ഖുറേഷി ഫയൽ ചെയ്ത കേസിൽ വാദം കേട്ടത്. മതനിന്ദാപരമായ ഉള്ളടക്കം ഉള്ളതിനാലാണ് പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
നോവൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് നിരോധിച്ച രാജീവ് ഗാന്ധി ഗവൺമെന്‍റിന്‍റെ തീരുമാനത്തിനെതിരെയുള്ള വാദം കഴിഞ്ഞ വർഷം ഹൈക്കോടതി അവസാനിപ്പിച്ചരുന്നു. കൃത്യമായ കാരണങ്ങൾ നിരത്താൻ കഴിയാത്തതിനെതുടർന്നാണ് അന്ന് വാദം അവസാനിപ്പിച്ചത്. ഡൽഹി ഹൈക്കോടതി വിധിയെ ഉദ്ധരിച്ച് നിലവിൽ രാജ്യത്ത് പുസ്തകം വിതരണം ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ലെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.
ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി 1988ൽ പ്രസിദ്ധീകരിച്ച നോബെൽ സമ്മാനം ലഭിച്ച പുസ്തകമാണ് സാത്താനിക് വെഴ്സസ്. പുസ്തകത്തിലെ ചില ഭാഗങ്ങൾ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപിച്ച് വലിയ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. പുസ്തകത്തിനെതിരെ നിരവധി പ്രതിഷേധങ്ങളും സൽമാൻ റുഷ്ദിക്കുമേൽ ഭീഷണികളും ഉയർന്നു വന്നിരുന്നു. ഇറാന്‍റെ നേതാവ് അയ്യത്തൊള്ള ഖമീനി റുഷ്ദിക്കെതിരെ ഫത്വ പ്രഖ്യാപിച്ചിരുന്നു. 1988ൽ തന്നെ രാജ്യത്തെ മതവികാരം കണക്കിലെടുത്ത് കേന്ദ്രം ഇന്ത്യയിൽ പുസ്തകം വിതരണം ചെയ്യുന്നത് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.