ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിൽ തടയൽ നിയമത്തിലെ ജാമ്യവ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കി. കള്ളപ്പണ നിരോധ നിയമത്തിലെ 45ാം വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും സുപ്രിംകോടതി വിധിച്ചു. നിയമത്തിലെ ജാമ്യവ്യവസ്ഥയിലുള്ള വീഴ്ചകൾ നരേന്ദ്രമോദി സർക്കാറിെൻറ അനാസ്ഥയാണെന്നും ജസ്റ്റിസ് റോഹിൻടൺ എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധി.
കള്ളപ്പണ കേസിൽ പിടിക്കപ്പെട്ടാൽ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷ എതിർക്കാനുള്ള അവസരം നൽകാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തേത് കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ്. ഈ രണ്ടു വ്യവസ്ഥകളും ജാമ്യം നിഷേധത്തിനേ വഴിവെക്കൂയെന്നും കോടതി വിലയിരുത്തി.
ഇതുവരെ ജാമ്യമെന്നത് നിയമവും ജയില്‍ അപവാദവും ആകണമെന്ന പ്രമാണം ഇതിന്‍പ്രകാരം ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയെന്നും കോടതി അഭിപ്രായപ്പെട്ടു. 45ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിന്‍മേലായിരുന്നു കോടതി വിധി. ഈ വ്യവസ്ഥകളിന്മേല്‍ കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ച് ജയിലിൽ കഴിയുന്ന മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.