ബാലകൃഷ്ണ, ബാബ രാംദേവ്

മാപ്പപേക്ഷയിൽ പുരോഗതിയുണ്ട്; പതഞ്ജലിയോട് സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ ബാബാ രാംദേവ്, കമ്പനി മാനേജിങ് ഡയറക്ടർ ബാലകൃഷ്ണ എന്നിവർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നിരുപാധികമായ മാപ്പപേക്ഷയിൽ പുരോഗതിയുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് മാപ്പപേക്ഷയുടെ ഭാഷ പര്യാപ്തമാണെന്ന് അറിയിച്ചു.

രണ്ടാമത്തെ ക്ഷമാപണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നേരത്തെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജസ്റ്റിസ് അമാനുല്ല പറഞ്ഞു. പത്രപേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് ഹാജരാക്കിയത്. യഥാര്‍ഥ പേജ് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ മെയ് 7ലേക്ക് മാറ്റി.

കേസിൽ അടുത്ത വാദം കേൾക്കുന്ന തീയതിയിൽ രാംദേവിനും ബാലകൃഷ്ണക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. അടുത്ത വാദം കേൾക്കുന്ന ദിവസത്തേക്ക് മാത്രം ഇളവ് അനുവദിച്ചതായി ബെഞ്ച് അറിയിച്ചു. 

കൊവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022-ൽ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Tags:    
News Summary - SC appreciates 'marked improvement' in public apology by Ramdev, Balkrishna, Patanjali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.