Posted On
date_range Updated On
date_range ജീവനക്കാർക്ക് കോവിഡ്; എസ്.ബി.ഐയുടെ വടക്കു-കിഴക്കൻ ആസ്ഥാനം അടച്ചു
ഗുവാഹത്തി: അഞ്ച് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എസ്.ബി.ഐയുടെ വടക്ക്-കിഴക്കൻ ആസ്ഥാനം അടച്ചു. അസമിലെ ഗുവാഹത്തിയിലെ ഓഫിസാണ് അടച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ എസ്.ബി.ഐയുടെ വടക്ക്-കിഴക്കൻ ആസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27 കടന്നു. പ്രദേശം കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിച്ച് ഓഫിസ് ഉടൻ അടക്കാൻ മെട്രോപൊളിറ്റൻ ഡെപ്യൂട്ടി കമീഷനർ ബിശ്വജിത് പെഗു ഉത്തരവിട്ടു.
ജൂലൈ ആറ് എസ്.ബി.ഐയിലെ വടക്കു-കിഴക്കൻ ആസ്ഥാന ഓഫിസിലും പ്രാദേശിക കേന്ദ്രത്തിലുമായി 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് എസ്.ബി.ഐയുടെ പ്രാദേശിക കേന്ദ്രം അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ബി.ഐയുടെ ആസ്ഥാന മന്ദിരവും അടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.