നോട്ടിടപാടിന് ചാര്‍ജ് ഈടാക്കണം –സ്റ്റേറ്റ് ബാങ്ക് മേധാവി

ന്യൂഡല്‍ഹി: നോട്ടു രൂപത്തിലുള്ള പണമിടപാട് നിരുത്സാഹപ്പെടുത്താന്‍ ചാര്‍ജ് ഈടാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. നിശ്ചിത തുകയില്‍ കൂടുതല്‍ നോട്ടിടപാട് നടത്തിയാല്‍ ചാര്‍ജ് ഈടാക്കണം. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായ ശേഷം ഈ വഴിക്ക് നീങ്ങണമെന്ന് എസ്.ബി.ഐ മേധാവി അഭിപ്രായപ്പെട്ടു. ആവശ്യത്തിന് നോട്ട് ബാങ്കിങ് സംവിധാനത്തില്‍ എത്താതെ പിന്‍വലിക്കല്‍ നിയന്ത്രണം നീക്കാന്‍ പാടില്ല.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ നോട്ടിന്‍െറ അനുപാതം 12 ശതമാനമാണ്. പൂര്‍ണമായും നോട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്വ്യവസ്ഥയുടെ ഭാരം രാജ്യം താങ്ങേണ്ടതില്ല. എന്നാല്‍, ജനങ്ങള്‍ നോട്ട് ഉപയോഗിച്ചു ശീലിച്ചതിനാല്‍, മാറ്റമുണ്ടാക്കുന്നത് കടുത്ത പണിയാണ്. ഡിജിറ്റല്‍ പണമിടപാടു രംഗം ഇനിയും ഊര്‍ജസ്വലമാകാനുണ്ട്.

ഒരു ദിവസം 10,000 രൂപയില്‍ കൂടുതല്‍ തുകയുടെ നോട്ട് പിന്‍വലിച്ചാല്‍ 0.10 ശതമാനം ബാങ്കിടപാട് നികുതി നല്‍കണമെന്ന് യു.പി.എ ഭരണകാലത്ത് 2005ല്‍ ധനമന്ത്രി പി. ചിദംബരം വ്യവസ്ഥ കൊണ്ടുവന്നിരുന്നു. നികുതി വെട്ടിപ്പ് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ പരിഷ്കരണം പിന്‍വലിച്ചതാണെന്ന് സ്റ്റേറ്റ് ബാങ്ക് മേധാവി ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - sbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.