Posted On
date_range Updated On
date_range എസ്.ബി.ഐക്ക് 8,432 കോടി ലാഭം
ന്യൂഡൽഹി: 2021 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8,432 കോടിയുടെ അറ്റാദായം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർധനയാണ് ഈ കാലയളവിലുണ്ടായത്.
2020ൽ ഇതേ കാലയളവിൽ 5,196 കോടിയായിരുന്നു ലാഭം. ബാങ്കിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലാഭനേട്ടമാണിതെന്ന് എസ്.ബി.ഐ പ്രസ്താവനയിൽ അറിയിച്ചു. ഇതേ കാലയളവിൽ ആകെ വരുമാനം 78,352 കോടിയായും ഉയർന്നു. കഴിഞ്ഞ വർഷം ഇത് 75,981 കോടിയായിരുന്നു. നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തെ 4.77 ശതമാനത്തിൽ നിന്ന് 4.5 ശതമാനത്തിലേക്ക് കുറഞ്ഞതായും ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.