ബാങ്കിൽ നിന്ന്​ പണവും സ്വർണവും തട്ടിയ കാഷ്യർ അറസ്​റ്റിൽ

കൃഷ്​ണ: ഉപഭോക്​താക്കൾ നിക്ഷേപിച്ച പണവും സ്വർണവുമടക്കം 80 ലക്ഷം രൂപ തട്ടിയെടുത്ത എസ​്​.ബി.ഐ കാഷ്യർ ആന്ധ്ര പ്രദ േശിലെ വിജയവാഡയിൽ അറസ്​റ്റിൽ​. ജി. ശ്രീനിവാസ റാവുവാണ്​ ശനിയാഴ്​ച അറസ്​റ്റിലായത്​. 20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല ്യം വരുന്ന 2200 ഗ്രാം സ്വർണവും ആറ്​ ലക്ഷം രൂപയുടെ കാറും ഇയാളിൽ നിന്ന്​ പിടിച്ചെടുത്തതായി പൊലീസ്​ പറഞ്ഞു.

എസ്​.ബി.ഐയുടെ പരിത്താല ബ്രാഞ്ചിലെ കാഷ്യറായി ജോലി ​െചയ്​ത്​ വരികയായിരുന്നു ശ്രീനിവാസ റാവു. ബാങ്കിൻെറ മുൻ മാനേജരായിരുന്ന യോഗിതയുമായി അടുത്ത സൗഹൃദത്തിലായിരുന്ന റാവുവിൻെറ കൈവശം ബാങ്ക്​ ലോക്കറിൻെറ താക്കോൽ സൂക്ഷിക്കാൻ നൽകിയിരുന്നു. നിയമമനുസരിച്ച്​ ബാങ്ക്​ മാനേജരാണ്​ ലോക്കറിൻെറ താക്കോൽ കൈവശം വെക്കേണ്ടതെന്ന്​ പൊലീസ്​ പറഞ്ഞു.

താ​ക്കോൽ കൈവശമായ​േതാടെ ഉപഭോക്താക്കൾ ബാങ്ക്​ ലോക്കറിൽ സൂക്ഷിച്ചിരുന്ന 19 ലക്ഷം രൂപ, സ്വർണമടങ്ങിയ ബാഗ്​, പണയമായി വെച്ച സ്വർണം എന്നിവ കവരുകയായിരുന്നു. ഇതിന്​ പുറമെ വ്യാജ പേരിൽ റാവു ബാങ്കിൽ നിന്ന്​ ലോൺ എടുത്തതായും ​പൊലീസ്​ സൂപ്രണ്ട്​ രവീന്ദ്ര ബേബി പറഞ്ഞ​ു.

ബാങ്കിലെ ലോക്കറിൽ നിന്ന്​ 19 ലക്ഷം രൂപ നഷ്​ടപ്പെട്ട വിവരം ബാങ്കിൽ പുതുതായി നിയമിതനായ ജി. ഓംപ്രകാശ്​ എന്ന മാനേജരുടെ​ ശ്രദ്ധയിൽപെട്ടതോടെയാണ്​ തട്ടിപ്പ്​ വെളിച്ചത്താവുന്നത്​. മാനേജർ നൽകിയ പരാതിയെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ കുറ്റം തെളിയുന്നത്​.


Tags:    
News Summary - sbi cashier who swindled customers money gold held in vijaywada -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.