ബംഗളൂരു: കർണാടക നിയമസഭയിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനു പിന്നാലെ മറ്റൊരു തീരുമാനവുമായി ബി.ജെ.പി സർക്കാർ.
സംസ്ഥാനത്തെ സ്കൂളുകളിലും സവർക്കറുടെ ഛായാചിത്രം സ്ഥാപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സാംസ്കാരിക-ഊർജ മന്ത്രി വി. സുനിൽ കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. വിധ്വാൻ സഭയിൽ മഹാത്മ ഗാന്ധി അടക്കമുള്ള ആറ് സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പമാണ് സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഛായാചിത്രം അനാഛാദനം ചെയ്തത്. സവർക്കറെ സ്വാതന്ത്ര്യ സമരസേനാനിയെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.