Posted On
date_range Updated On
date_range തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ പ്രതിയായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതക കേസിൽ അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈയാണ് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചത്.
മധുര സെൻട്രൽ ജയിലിൽവെച്ച് നടത്തിയ പരിശോധനയിൽ ജൂൈല 24ന് പോൾദുരൈക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 കാരനായ പോൾദുരൈ കടുത്ത പ്രമേഹരോഗിയായിരുനു. അതേസമയം പോൾദുരൈക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
വ്യാപാരിയായ പി. ജയരാജിെൻറയും മകൻ ബെന്നിക്സിെൻറയും കസ്റ്റഡി കൊലപാതകത്തിൽ പത്തുപൊലീസുകാരാണ് പ്രതികൾ. ലോക്ഡൗൺ നിയമം ലംഘിച്ച് കൂടുതൽ സമയം കട തുറന്നുവെന്നാരോപിച്ചാണ് പൊലീസ് പിതാവിനെയും മകനെയും മർദ്ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.