ചെന്നൈയിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ശശികല

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നാലുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മാറ്റണം എന്നാവശ്യപ്പെട്ട് കത്തുനല്‍കി. ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച ജയില്‍ സൂപ്രണ്ടിന് അഭിഭാഷകന്‍ മുഖേന കത്തുനല്‍കിയത്. കത്ത് സൂപ്രണ്ട് സര്‍ക്കാറിന് കൈമാറും.

പാര്‍ട്ടിയും ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനിരിക്കയാണ്. കോടതിയില്‍ അപേക്ഷയത്തെുമ്പോള്‍ കര്‍ണാടക സര്‍ക്കാറില്‍നിന്ന് അനുകൂല നിലപാട് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ശശികല നടത്തുന്നത്. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കര്‍ണാടക എതിര്‍ത്തില്ളെങ്കില്‍ ചെന്നൈയിലെ ജയിലിലേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് ശശികലയും പാര്‍ട്ടിയും. തിങ്കളാഴ്ച പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും അടുത്ത ബന്ധുവുമായി ടി.ടി.വി. ദിനകരന്‍ പരപ്പന അഗ്രഹാരയില്‍ ശശികലയെ സന്ദര്‍ശിച്ചു.

എം.എല്‍.എമാരുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ

റിസോര്‍ട്ടില്‍നിന്ന് മണ്ഡലങ്ങളിലേക്ക് മടങ്ങിയ ശശികല വിഭാഗം എം.എല്‍.എമാരുടെ വീടുകള്‍ക്കും ഓഫിസുകള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പന്നീര്‍സെല്‍വം വിഭാഗം പ്രതിഷേധം സംഘടിപ്പിക്കുമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് സായുധസംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചത്.

പളനിസാമി  മന്ത്രിസഭയിലെ പുതുമുഖവും അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാനുമായ കെ.എ. സെങ്കോട്ടയ്യന്‍,  നാമക്കല്‍ എം.എല്‍.എ ഭാസ്കര്‍, രാസിപുരം എം.എല്‍.എ ടി.ആര്‍. സുന്ദരം, അരിയലൂര്‍ എം.എല്‍.എ രാജേന്ദ്രന്‍, ജയകുണ്ഡം എം.എല്‍.എ രാമജയലിംഗം തുടങ്ങിയവര്‍ക്കാണ് കൂടുതല്‍ സുരക്ഷ. ജനകീയ പ്രതിഷേധം ഭയന്ന് ചില എം.എല്‍.എമാര്‍ ചെന്നൈയില്‍ തങ്ങുകയാണ്. എം.എല്‍.എമാര്‍ സ്വന്തം മണ്ഡലങ്ങളിലേക്ക് എത്തുന്നതോടെ സംഘര്‍ഷസാധ്യത ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.

 

Tags:    
News Summary - sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.