ചെന്നൈ: ഹൈകോടതി നിര്‍ദേശത്തത്തെുടര്‍ന്ന് ശനിയാഴ്ച രാവിലെ എം.എല്‍.എമാരെ കണ്ടത്തൊന്‍ കാഞ്ചീപുരം എസ്.പി, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂവത്തൂര്‍, ബീച്ച് റിസോര്‍ട്ടില്‍ പരിശോധന നടത്തി. റിസോര്‍ട്ടില്‍ സ്വമനസ്സാലെയും സ്വന്തം ചെലവിലുമാണ് താമസിക്കുന്നതെന്ന കഴിഞ്ഞ ദിവസത്തെ അഭിപ്രായം അവര്‍ ആര്‍.ഡി.ഒയെ അറിയിച്ചു. ആരും തടങ്കലില്‍ വെച്ചിട്ടില്ളെന്നും പന്നീര്‍സെല്‍വത്തില്‍നിന്ന് ഭീഷണിയുള്ളതിനാല്‍ രക്ഷപ്പെടാനാണ് തങ്ങുന്നതെന്നും അവര്‍ പറഞ്ഞു. ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നാട്ടിലത്തെിയാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായും ചിലര്‍ പറഞ്ഞു.
തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും.
ശനിയാഴ്ച രാവിലെ റിസോര്‍ട്ടിനുമുന്നിലത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ളേറുണ്ടായി. എന്നാല്‍, ഇത് ഗ്രാമവാസികളായിരുന്നില്ല. മന്ത്രി പാണ്ഡ്യരാജന്‍ മറുകണ്ടം ചാടിയതോടെ ഭയന്ന ശശികല മഹാബലിപുരത്തേക്ക് ഉച്ചകഴിഞ്ഞാണ് എത്തിയത്. ബാക്കിയുള്ള എം.എല്‍.എമാരെ എന്തുവില കൊടുത്തും നിലനിര്‍ത്തുകയായിരുന്നു ആഗമനോദ്ദേശ്യം.
ശശികല വിഭാഗത്തിന്‍െറ ശക്തമായ കാവലിലാണു ഗ്രാമം. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കുന്നുമില്ല. മഫ്തിയില്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരില്‍ ചിലര്‍ ഇവിടെ വന്നുപോകുന്നുണ്ട്. മുറികളിലെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്, ടി.വി കണക്ഷനുകള്‍ റദ്ദാക്കി. മൊബൈല്‍ ഫോണ്‍ ആശയവിനിമയം തടയാന്‍ ജാമര്‍ ഘടിപ്പിച്ചിടണ്ട്. ദിനപത്രങ്ങളും അനുവദിക്കുന്നില്ല. കുടുംബത്തിനോ ബന്ധുക്കള്‍ക്കോ പ്രവേശനമില്ല. എന്നാല്‍, ജീവിതം ആസ്വദിക്കാന്‍ എന്തും നല്‍കാനാണ് മുകളില്‍നിന്നുള്ള നിര്‍ദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.