പോരിനുറച്ച് പന്നീർപക്ഷം; ശശികലയെ പുറത്താക്കി

ചെന്നൈ: അണ്ണാ ‍ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയേയും ടി.ടി.വി.ദിനകരനേയും വെങ്കിടേഷിനെയും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് പന്നീർപക്ഷം. പന്നീർസെൽവം പക്ഷത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ ഇറക്കിയ വാർത്താ കുറിപ്പിലാണ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചിട്ടുള്ളത്. ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും പത്രക്കുറിപ്പിലുണ്ട്.

പന്നീർസെൽവം പക്ഷത്തിന് പിന്തുണ നൽകിയതിന് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയർമാൻ സ്ഥാനത്തുനിന്ന് നേരത്തേ മാറ്റിയിയിരുന്നു. അണ്ണാ ഡി.എം.കെ ഭരണഘടനപ്രകാരം അഞ്ചു വർഷം തുടർച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാൾക്കു മാത്രമേ പാർട്ടി ജനറൽ സെക്രട്ടറിയാകാൻ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തൽസ്ഥാനത്തെത്തിയത്. ഇതിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ഇടക്കാല ജനറൽ സെക്രട്ടറിയെന്ന പദവി പാർട്ടിയിലില്ല. പുതിയ ജനറൽ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളിൽനിന്നു മാറ്റാൻ സാധിക്കുകയുള്ളൂ. അതിനാൽ ശശികലക്ക് അംഗങ്ങളെ പുറത്താൻ കഴിയില്ലെന്നാണ് മധുസൂദനൻ അടക്കമുള്ളവരുടെ നിലപാട്.

11 എംഎല്‍എമാരും 12 എംപിമാരുമാണ് ഒ.പി.എസ് പക്ഷത്തുള്ളത്. ഇവര്‍ക്കൊപ്പം മറ്റൊരു എം.എല്‍.എയും ഇന്ന് ഒ.പി.എസ് ക്യാമ്പിലേക്ക് കൂറുമാറിയിട്ടുണ്ട്. വിശ്വാസവോട്ടില്‍ പളനിസാമിക്കെതിരെ വോട്ട് ചെയ്യുമെന്ന് മൈലാപ്പൂര്‍ എം.എ.ല്‍എ നടരാജനും പ്രഖ്യാപിച്ചു. ഇതോടെ ശശികല പക്ഷത്തിന്റെ പിന്തുണ 122 ആയി കുറയും. നിയമസഭയില്‍ വെച്ച് മറ്റ് ചിലരെയെങ്കിലും സ്വാധീനിക്കാന്‍ ഒ.പി.എസ് ക്യാമ്പിനായാൽ പളനിസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ബുദ്ധിമുട്ടാകും എന്ന് കരുതുന്നവരുമുണ്ട്. നാളെ 11 മണിക്കാണ് തമിഴ്‌നാട് നിയമസഭയില്‍ പളനിസാമിയുടെ 31 അംഗ മന്ത്രിസഭ വിശ്വാസവോട്ട് തേടുക.

Tags:    
News Summary - sasikala vs paneer selvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.