ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടിയുടെ കണക്കിൽ പെടാത്ത സ്വത്ത് 

ചെന്നൈ: അഞ്ച് ദിവസമായി തുടരുന്ന റെയ്ഡ് അവസാനിച്ചപ്പോൾ ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടിയുടെ കണക്കിൽ പെടാത്ത സ്വത്ത് കണ്ടെത്തി.  ഇതിൽ 714 കോടി രൂപയുടെ നോട്ടുകളും അഞ്ച് കോടിയുടെ ആഭരണങ്ങളും  റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളായുമാണ് കണ്ടെത്തിയിട്ടുള്ളത്. ശശികലയുടേയും സംഘത്തിന്‍റെയും ഉടമസ്ഥതയിലുള്ള 187 ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് കണക്കിൽ പെടാത്ത സ്വത്ത് കണ്ടെത്തിയത്.

ഇതോടൊപ്പം പിടിച്ചെടുത്ത വജ്രാഭരണങ്ങളുടെയും മരവിപ്പിച്ച ബാങ്ക് ലോക്കറിലെ വസ്തുക്കളുടേയും  മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും മുതിർന്ന ഇൻകം ടാക്സ് ഓഫിസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ ഭൂരിഭാഗവും പിടിച്ചെടുത്തത് ശശികലയുടെ മരുമകനും ജയ ടി.വി സി.ഇ.ഒയുമായ വിവേക് ജയരാമന്‍റെയും സഹോദരി കൃഷ്ണപ്രിയയുടേയും വസതികളിൽ നിന്നാണ്. 

ശശികലയുടെ സഹോദരനും വനിതാ കോളജ് ഉടമസ്ഥനുമായ ടി.വി ദിവാകരന്‍റെ മന്നാർഗുഡിയിലെ വസതിയിൽ നിന്നും 55 ലക്ഷം പിടിച്ചെടുത്തു. ദിവാകരന്‍റെ മകളായ രാജമാതംഗിയുടെ ചെന്നൈയിലെ വീട്ടിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കാറുകളുടെ രേഖകൾ പിടിച്ചെടുത്തു. ഇറക്കുമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. 

മിഡാസ് ഡിസ്റ്റിലറീസിൽ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. നോട്ടു നിരോധന സമയത്ത് ഈ സ്ഥാപനം പഴയ നോട്ടുകൾ സ്വർണമാക്കി മാറ്റിയതിന്‍റെ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. റെയ്ഡുകൾ അവസാനിപ്പിക്കുന്നതിന് മുൻപ് വിവേക് ജയരാമനെയും സഹോദരീ ഭർത്താവ് പ്രഭുവിനേയും ഓഫിസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.
 

Tags:    
News Summary - Sasikala clan invested Rs 1,430 crore in ‘dirty money’ in realty-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.