ഉടന്‍ ജയില്‍ മോചനമില്ല; ശശികലയുടെ ആവശ്യം തള്ളി ജയില്‍ അധികൃതര്‍

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിയുന്ന വി.കെ ശശികലക്ക് ഉടൻ മോചനമില്ല. ശിക്ഷയില്‍ ഇളവ് അനുവദിച്ച് കാവാവധിക്ക് മുമ്പായി മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. നാലുമാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. നിലവിൽ ബംഗളൂരപരപ്പന അഗ്രഹാര ജയിലിലാണ് എ.ഐ.എ.ഡി.എം.കെ നേതാവായ വി കെ ശശികല കഴിയുന്നത്. ഇനി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ശശികലയ്ക്ക് പുറത്തിറങ്ങാന്‍ കഴിയൂ.


അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും പത്തുകോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രിംകോടതി ശിക്ഷ വിധിച്ചത്. നാലുവര്‍ഷം തടവ് ജനുവരി 27ന് പൂര്‍ത്തിയാവും. സുപ്രിംകോടതി വിധിച്ച പത്തുകോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടയ്ക്കുകയും ചെയ്തിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം ജയില്‍ശിക്ഷ അനുഭവിക്കണം.

അതേസമയം ശശികല ജയിൽ മോചിതയാകുന്നതോടെ അണ്ണാ ഡി.എം.കെയിൽ ആശങ്ക ശക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ മടങ്ങിവരവ് അവർക്ക് വൻ തലവേദനയാണ് സൃഷ്ടിക്കുക.അതേസമയം അണ്ണാ ഡി.എം.കെയിലെ അതൃപ്തരെ അമ്മ മക്കൽ മുന്നേറ്റ കഴികത്തിലേക്ക് കൊണ്ടുവരാനുളഅള ശ്രമം ടി.ടി.വി ദിനകരനും ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.