രാജ്യം 'സർക്കാർ താലിബാൻ' കൈവശപ്പെടുത്തി, കമാൻഡർമാർ തല തകർക്കാൻ ഉത്തരവിടുന്നു; കർണാൽ അതിക്രമത്തിൽ രാകേഷ്​ ടികായത്ത്​

ന്യൂഡൽഹി: ഹാരിയാനയിലെ കർണാലിൽ കർഷകർക്കെതിരായ ​െപാലീസ്​ ലാത്തിചാർജിനെതിരെ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. രാജ്യം 'സർക്കാർ താലിബാൻ' കൈവശപ്പെടുത്തിയെന്നും അവരുടെ കമാൻഡർമാർ കർഷകരുടെ തല തകർക്കാൻ ഉത്തരവിടുക​യാണെന്നും ടികായത്ത്​ പറഞ്ഞു.

'സർക്കാർ താലിബാൻ രാജ്യം പിടിച്ചെടുത്തു. അവരുടെ കമാൻഡർമാർ രാജ്യം മുഴുവനുമുണ്ട്​. ഇവരെ തിരിച്ചറിയണം. (കർഷകരുടെ) തല തകർക്കാൻ ഉത്തരവിട്ട ആ വ്യക്തി കമാൻഡർമാരിൽ ഉൾപ്പെടും' -രാകേഷ്​ ടികായത്ത്​ പറയുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെത​ിരെ പ്രതിഷേധിക്കുന്ന കർഷകരുടെ തല അടിച്ച്​ പൊട്ടിക്കാൻ പൊലീസുകാർക്ക്​ നിർദേശം നൽകുന്ന മുതിർന്ന​ ഉദ്യോഗസ്​ഥന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ്​ ഖട്ടറിന്‍റെ പ്രതികരണം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലക്ക്​ കാരണമായ ബ്രിട്ടീഷ്​ ജനറൽ ഡയറിനോട്​ രാകേഷ്​ ഉപമിക്കുകയും ചെയ്​തു.

ഹരിയാന മുഖ്യമന്ത്രിയുടേത്​ ഡയറിന്‍റെ പെരുമാറ്റം പോലെയാണ്​. കർഷകരോട്​ ഹരിയാന പൊലീസ്​ നടത്തിയ അതിക്രമം അംഗീകരിക്കാൻ കഴിയില്ല -ടികായത്ത്​ ട്വീറ്റ്​ ചെയ്​തു.

അതേസമയം കർഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ ഞായറാഴ്ച മരിച്ചു. സുശീൽ കാജൾ എന്ന കർണാൽ സ്വദേശിയായ കർഷകനാണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റിരുന്നത്.

കഴിഞ്ഞ ദിവസം കർണാലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ബി.ജെ.പി നേതാക്കളുടെ യോഗത്തിലാണ് സംഭവം. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിക്കുകയും ഈ യോഗത്തിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്ക് എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Sarkari Taliban have captured country Rakesh Tikait on Karnal lathi charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.