ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ രാ​​ജ​​ഗോ​​പാ​​ൽ അത്യാസന്നനിലയിൽ

ചെ​​ന്നൈ: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെട്ട് ജയിലിലായ ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ ​​ട്ട​​ലു​​ട​​മ പി. ​​രാ​​ജ​​ഗോ​​പാ​​ലിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ട ായ ഹൃദായാഘാതത്തെ തുടർന്നാണ് രാജഗോപാലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം വെന്‍റി ലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്.

കേസിൽ കഴിഞ്ഞദിവസമാണ് രാജഗോപാൽ കീഴടങ്ങിയത്. സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്നാണ് രാജഗോപാലും കൂട്ടുപ്രതി ജനാർധനനും ചെ​​ന്നൈ നാ​​ലാ​ം​ അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ്​ കോ​​ട​​തി​​യി​​ൽ കീ​ഴ​ട​ങ്ങി​യത്. ആ​​രോ​​ഗ്യ​​പ്ര​​ശ്​​​ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ജ​​യി​​ൽ​​ശി​​ക്ഷ ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​തി​​ന്​ സാ​​വ​​കാ​​ശം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​ന്ന രാജഗോപാലിന്‍റെ ​അ​പേ​ക്ഷ സു​​പ്രീം​​കോ​​ട​​തി ത​ള്ളി​യ​ിരുന്നു. ഇതേതുടർന്നാണ്​ രാ​​ജ​​ഗോ​​പാ​​ൽ കീ​ഴ​ട​ങ്ങിയത്.

2009ലാ​​ണ്​ മ​​ദ്രാ​​സ്​ ഹൈ​​കോ​​ട​​തി രാ​​ജ​​ഗോ​​പാ​​ലി​​ന്​ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്​ വി​​ധി​​ച്ച​​ത്. ഇ​​തി​​നെ​​തി​​രെ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ 10 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം 2019 മാ​​ർ​​ച്ചി​​ൽ​ കോ​​ട​​തി ശി​ക്ഷ ശ​​രി​​വെ​​ക്കു​ക​യു​മു​ണ്ടാ​യി.

2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിൻെറ ജോലിക്കാരിൽ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനാണ് ശാന്തകുമാറിനെ കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചത്. ഇതിനിടെ ജീവജ്യോതി ശാന്തകുമാറുമായി അടുപ്പത്തിലാകുകയും ഇവർ വിവാഹിതരാവുകയും ചെയ്തു. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടർന്ന് ദമ്പതികൾ ചെന്നൈയിൽ നിന്ന് മാറി താമസിക്കാൻ പദ്ധതിയിട്ടെങ്കിലും രാജഗോപാലിൻെറ ആളുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

കേസിൽ 2004ൽ സെഷൻസ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.2009ൽ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്. പ്രശസ്ത റെസ്റ്റോറൻറ് ശൃംഖലയായ ശരവണ ഭവനിന് യു.എസ്, യു.കെ, ഫ്രാൻസ്, ആസ്‌ട്രേലിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ ഒൗട്ട്‌ലെറ്റുകൾ ഉണ്ട്. 25 റെസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.


Tags:    
News Summary - Saravana Bhavan founder P Rajagopal critical, on ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.