പാകിസ്താൻ ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു

അമൃത്സർ: 2013ൽ പാകിസ്താൻ ജയിലിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ സരബ്ജിത്ത് സിങ്ങിന്റെ ഭാര്യ സുഖ്‌പ്രീത് കൗർ വാഹനാപകടത്തിൽ മരിച്ചു. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നതിനിടെ ഫത്തേപൂരിന് സമീപം വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ചൊവ്വാഴ്ച ജന്മസ്ഥലമായ തരൺ തരണിലെ ഭിഖിവിന്ദിൽ നടക്കും. ഇവർക്ക് പൂനം, സ്വപന്ദീപ് കൗർ എന്നീ രണ്ട് പെൺമക്കളാണുള്ളത്.

പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് അബദ്ധത്തില്‍ പാകിസ്താനിലെത്തിയ സരബ്ജിത് സിങ്ങിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് 1991ല്‍ പാകിസ്താൻ കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. എന്നാൽ, 2008ൽ അദ്ദേഹത്തിന്റെ വധശിക്ഷ സർക്കാർ അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. ജയിലില്‍ കഴിയവെ, 2013 മേയ് രണ്ടിന് സഹതടവുകാരുടെ മര്‍ദനമേറ്റായിരുന്നു മരണം. മരണശേഷം, സരബ്ജിത്തിന്റെ മൃതദേഹം ലാഹോറിൽനിന്ന് അമൃത്സറിലേക്ക് കൊണ്ടുവന്നിരുന്നു.

സരബ്ജിത്തിന്റെ ജീവിതം അടിസ്ഥാനമാക്കി 2016ൽ സരബ്ജിത് എന്ന പേരിൽ ബോളിവുഡ് സിനിമ പുറത്തിറങ്ങിയിരുന്നു. രൺദീപ് ഹൂഡയും ഐശ്വര്യ റായിയുമായിരുന്നു പ്രധാന വേഷങ്ങളിൽ. 

Tags:    
News Summary - Sarabjit Singh's wife, who was killed in a Pakistani jail, died in an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.