Posted On
date_range Updated On
date_range ഇന്ദിരാ ഗാന്ധിയുടെ ഘാതകന്റെ മകൻ സരബ്ജീത്ത് ഫരീദ്കോട്ടിൽ വൻ ജയത്തിലേക്ക്
ചണ്ഡിഗഢ്: പഞ്ചാബിലെ ഫരീദ്കോട്ടിൽ ജയത്തിലേക്ക് കുതിച്ച് ഇന്ദിരാ ഗാന്ധിയുടെ ഘാതകൻ ബിയാന്ത് സിങ്ങിന്റെ മകൻ സരബ്ജിത്ത് സിങ് ഖൽസ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സരബ്ജീത്ത് തൊട്ടടുത്ത സ്ഥാനാർഥി ആം ആദ്മി പാർട്ടിയിലെ കരംജിത്ത് സിങ് അൻമോളിനേക്കാൾ 70,000ത്തോളം വോട്ടിന് മുന്നിലാണ്. സരബ്ജിത്തിന് ഇതിനകം മൂന്ന് ലക്ഷത്തോളം വോട്ട് ലഭിച്ചപ്പോൾ കരംജിത്തിന് രണ്ടേകാൽ ലക്ഷം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിലെ അമർജിത്ത് കൗർ സാഹോക് 1,60,000 വോട്ട് നേടി മൂന്നും ശിരോമണി അകാലിദളിന്റെ രജ് വീന്ദർ സിങ് ധരംകോട്ട് 1,40,000ത്തോളം വോട്ടുമായി നാലും സ്ഥാനത്തുണ്ട്.
പഞ്ചാബിൽ ആകെയുള്ള 13 സീറ്റുകളിൽ കോൺഗ്രസ് ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടി മൂന്നും ശിരോമണി അകാലിദൾ ഒന്നും സരബ്ജീത്തിന് പുറമെ അമൃത് പാൽ സിങ് എന്ന സ്വതന്ത്രനും ലീഡ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.