ഹാമിദ് അൻസാരി

പ്രധാന അപകടം കമ്യൂണിസമല്ല, തീവ്ര ഹിന്ദു വർഗീയതയാണ്'; നെഹ്‌റുവിന്റെ വാക്കുകൾ ഓർമിപ്പിച്ച് ഹാമിദ് അൻസാരി

ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി കമ്മ്യൂണിസമല്ലെന്നും തീവ്ര ഹിന്ദു വലതുപക്ഷ വർഗ്ഗീയതയാണെന്നും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നൽകിയ മുന്നറിയിപ്പ് ഓർമിപ്പിച്ച് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന പരേതനായ എ.ജി. നൂറാനിയുടെ അനുസ്മരണ പ്രഭാഷണം ന്യൂഡൽഹിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019-ൽ പ്രസിദ്ധീകരിച്ച എ.ജി. നൂറാനിയുടെ 'ദി ആർ.എസ്.എസ്: എ മെനസ് ടു ഇന്ത്യ' എന്ന പുസ്തകം ഉദ്ധരിച്ചായിരുന്നു അൻസാരിയുടെ പ്രസംഗം. ഇന്നത്തെ ഇന്ത്യയിൽ മുസ്ലിം സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും വികാരങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്നതാണ് നൂറാനി പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ച വരികളെന്ന് അൻസാരി പറഞ്ഞു. 

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെച്ച് ജവഹർലാൽ നെഹ്‌റു പങ്കുവെച്ച നിർണായക നിരീക്ഷണം മുൻ വിദേശകാര്യ സെക്രട്ടറി ഗുണ്ടേവിയ രേഖപ്പെടുത്തിയിട്ടുള്ളത് നൂറാനി തന്റെ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ടെന്ന് അൻസാരി ചൂണ്ടിക്കാട്ടി. 'നന്നായി ഓർത്തുവെക്കുക, ഇന്ത്യയ്ക്ക് ഭീഷണിയാകാൻ പോകുന്നത് കമ്മ്യൂണിസമല്ല, മറിച്ച് ഹിന്ദു വലതുപക്ഷ വർഗീയതയാണ്' എന്നായിരുന്നു നെഹ്‌റുവിന്റെ ആ വാക്കുകൾ. രാജ്യത്തിന്റെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ ഈ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ടെന്നും ഹാമിദ് അൻസാരി ഓർമിപ്പിച്ചു.

Tags:    
News Summary - ‘Danger to India is Hindu Right-Wing Communalism, Not Communism’: Hamid Ansari Quotes Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.