ഡോ. സഫ്ദര്‍ സുല്‍ത്താന്‍ ഇസ് ലാഹി കാറപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: എസ്.ഐ.ഒ മുന്‍ അഖിലേന്ത്യ സെക്രട്ടറിയും അലീഗഢ് മുസ് ലിം സര്‍വകലാശാലയില്‍ പ്രഫസറുമായ ഡോ. സഫ്ദര്‍ സുല്‍ത്താന്‍ ഇസ്ലാഹി കാറപകടത്തില്‍ മരിച്ചു. അഅ്സംഗഢ് സ്വദേശിയായ സഫ്ദര്‍ സുല്‍ത്താന്‍ അലീഗഢില്‍നിന്ന് ന്യൂഡല്‍ഹി ഓഖ് ലയിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആസ്ഥാനത്തേക്ക് വരുന്നതിനിടെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.

1991-1993 കാലയളവില്‍ എസ്.ഐ.ഒ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന സഫ്ദര്‍ നിലവില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രതിനിധി സഭാംഗവും ഉത്തര്‍പ്രദേശ്  വെസ്റ്റ് സോണ്‍ ശൂറ അംഗവുമാണ്. അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്മെന്‍റില്‍ പ്രഫസറായ അദ്ദേഹം  അലീഗഢിലെ ഇദാറ തഹ്ഖീഖ് ഒ തന്‍സീഫെ ഇസ്ലാമി സെക്രട്ടറികൂടിയാണ്.

Tags:    
News Summary - saphdar islahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.