ജമ്മു: ‘‘സൻജി റാം എന്തോ ഒളിക്കുന്നുവെന്ന് കണ്ടെത്തൽ, വൈക്കോൽകൂനയിൽ സൂചി തിരയുംപ ോലെ ശ്രമകരമായിരുന്നു. എന്നാൽ, ആ തണുത്ത പ്രഭാതത്തിൽ അയാളുടെ മുഖം അസാധാരണമാംവി ധം വിയർത്തത് ശ്രദ്ധയിൽ പെടുംവരെ മാത്രമേ ആ ബുദ്ധിമുട്ട് നീണ്ടു നിന്നുള്ളൂ ’’ - പ്രതിബ ന്ധങ്ങളെല്ലാം മറികടന്ന് കഠ്വ കൊലപാതക കേസ് അന്വേഷണം വിജയകരമായി പൂർത്തിയാക ്കിയ ക്രൈംബ്രാഞ്ച് സംഘത്തിെൻറ തലവൻ രമേഷ്കുമാർ ജല്ലയുടെ വാക്കുകളാണിത്.
കഠ്വയിൽ എട്ടുവയസ്സുകാരി നാടോടി ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ, പത്താൻകോട്ട് കോടതി ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച മുഖ്യപ്രതികളിലൊരാളാണ് സൻജി റാം. 2018 ജനുവരിയിൽ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ കേസിെൻറ ചുമതല ഏറ്റെടുത്ത ജല്ല കേസന്വേഷണം പൂർത്തിയായശേഷം മൂന്നു മാസം മുമ്പാണ് എസ്.പി ആയി സർവിസിൽ നിന്ന് വിരമിച്ചത്.
മുഖ്യപ്രതികളിലൊരാളായ സൻജി റാമിനെ ആദ്യമായി കാണാൻപോയ സന്ദർഭം, ജമ്മു-കശ്മീർ പൊലീസിലെ ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥരിൽ ഒരാളായ ജല്ല വിവരിക്കുന്നത് ഇങ്ങനെ: ‘‘കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചശേഷം ഞങ്ങൾ സൻജി റാമിനെ കാണാൻപോയി. കുടുംബവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ, സൻജിയുടെ അറസ്റ്റ് ചെയ്യപ്പെട്ട അനന്തരവനെ പറ്റിയും ചോദിച്ചു. അതിനിടയിലാണ് ഞാൻ അയാളുടെ മകൻ വിശാലിനെ പറ്റി ചോദിച്ചത്.
‘‘േചാദിച്ച ഉടൻ വിറയാർന്ന ശബ്ദത്തോടെ മകൻ മീറത്തിൽ പഠിക്കുകയാണെന്നും വേണമെങ്കിൽ വിശാലിെൻറ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നും പറഞ്ഞു. അതു കേട്ട ഞാൻ രണ്ടു കാര്യങ്ങൾ ആലോചിച്ച് അതിശയിച്ചു. വിശാലിെൻറ കോൾ രേഖകൾ പരിശോധിക്കാൻ എന്തിനാണ് അയാൾ പറഞ്ഞത്. രണ്ടാമത് ആ തണുത്തുറഞ്ഞ പ്രഭാതത്തിലും സൻജി റാമിെൻറ മുഖത്ത് കണ്ട വിയർപ്പ്’’ -അറുപതുകാരനായ ജല്ല ഒാർത്തെടുക്കുന്നു. അതായിരുന്നു സൻജിയുടെയും മറ്റു പ്രതികളുടെയും പങ്ക് വെളിപ്പെട്ട ആദ്യ സന്ദർഭമെന്നും അദ്ദേഹംപറഞ്ഞു.
എന്നാൽ, പത്താൻകോട്ട് കോടതി സൻജിക്കും മറ്റു രണ്ടു പേർക്കും ജീവപര്യന്തവും മൂന്നു പൊലീസുകാർക്ക് അഞ്ചു വർഷം വീതവും തടവു വിധിച്ചപ്പോൾ വിശാലിനെ സംശയത്തിെൻറ ആനുകൂല്യം നൽകി വെറുതെ വിടുകയായിരുന്നു. കോടതിയുടെ ഇൗ വിധിയിൽ തനിക്കുള്ള നിരാശ ഇൗ ഉദ്യോഗസ്ഥൻ മറച്ചുവെച്ചില്ല. ‘‘വെറുതെ വിട്ടതിനെതിരെ അപ്പീൽ സമർപ്പിക്കുക തന്നെ വേണമെന്നു മാത്രമേ എനിക്കു പറയാനാകൂ.’’ ജല്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.