മല്ലികാർജുന ഖാർഗെ

ഖാംനഈയുടെ കൊലപാതകത്തെ അലപപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഇറാന്റെ പരോമന്നത ആത്മിയ നേതാവ് ആയതുല്ലാ അലി ഹുസൈനി ഖാംനഈയുടെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയെ കോൺഗ്രസ് അപലപിച്ചു. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നടത്തിയ ഈ കൊലപാതകത്തിൽ ഖാംനഇൗയുടെ കുടുംബത്തിനെറയും ഇറാൻ ജനതയുടെയും ലോകമെങ്ങുമുള്ള ശിയാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം കൊലപാതകത്തിൽ ഇന്ത്യയുടെ പ്രതികരണം ഇനിയും വന്നിട്ടില്ല.

ഇപ്പോൾ ഇറാനിലും നേരത്തെ വെനിസ്വേലയിലും പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ഭരണകൂടത്തെ മാറ്റാനുമുള്ള ഏകപക്ഷീയമായ നീക്കങ്ങളെയും ഖാർഗെ വിമർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 51-ാം അനുഛേദ പ്രകാരം സംഭാഷണത്തിലൂടെയും അന്തർദേശീയ നിയമങ്ങൾക്ക് അനുസൃതമായും തർക്കങ്ങൾക്ക് സമധാനപരമായ പരിഹാരം തേടണമെന്നാണ് ഇന്ത്യൻ നിലപാടെന്ന് ഖാർഗെ പറഞ്ഞു. ‘വസുധൈവ കുടുംബക​’ത്തോടുള്ള നമ്മുടെ പ്രതിബദ്ധതക്കും മഹാത്മാ ഗാന്ധിയുടെ അഹിംസക്കും ജവഹർ ലാൽ നെഹ്റുവിന്റെ ചേരി ചേരാ നയത്തിനും വിരുദ്ധമാണ് പശ്ചിമേഷ്യൻ സംഘർഷമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്ന് വിശേഷിപ്പിക്കുന്നവർ ഒരു പരമാധികാര രാജ്യത്തി​ന്റെ നേതാവിനെ കൊലപ്പെടുത്തിയതും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതും എന്തൊക്കെ കാരണം പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും അപലപിച്ചേ മതിയാകൂ എന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Tags:    
News Summary - Khamenei's assassination was discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.