jinnah international airport
പാകിസ്താൻ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമം
ഇസ് ലാമാബാദ്: കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മൂന്നു മലയാളികൾ. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരാണ് കുടുങ്ങിയത്.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘർഷ സാഹചര്യം മുൻ നിർത്തി വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി സർക്കാർ അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് സംസ്ഥാന സർക്കാറിന്‍റെ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
മലയാളികൾ ഉൾപ്പടെ എട്ട് ഇന്ത്യക്കാരാണ് കറാച്ചിയിൽ കുടുങ്ങിക്കിടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.