എ.എ.പിയിൽ നിന്ന്​ സഞ്​ജയ്​ സിങ്​ രാജ്യസഭയിലേക്കെന്ന്​​ കുമാർ വിശ്വാസ്​

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയിലെ മുതിർന്ന നേതാവ്​ സഞജയ്​ സിങ്ങിനെ ​ രാജ്യാസഭയിലേക്ക്​ അയക്കുമെന്ന്​ ​ കുമാർ വിശ്വാസ്​. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത മാസം മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നടത്തുമെന്നാണ്​ സൂചന. ഡൽഹിയിൽ നിന്ന്​ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കും എ.എ.പി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ്​ പാർട്ടി തീരുമാനം. 

കുമാർ വിശ്വാസിനെ രാജ്യസഭയിലേക്ക്​ അയക്കണമെന്ന്​ പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരവിന്ദ്​ കെജ്​രിവാളുമായും മറ്റു നേതാക്കളുമായും അകലം പാലിക്കുന്ന വിശ്വാസിനെ രാജ്യസഭാംഗമാക്കാൻ പാർട്ടിക്ക്​ താൽപര്യമില്ലെന്നാണ്​ സൂചന. 

സ്വന്തം പാർട്ടിയിൽ നിന്നുള്ള നേതാക്കളിൽ അശുതോഷിനും സഞജയ്​ സിങ്ങിനുമാണ്​ സാധ്യതയെന്ന്​ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.  നിയമം, സാമ്പത്തികം, സാമൂഹികസേവനം എന്നീ വിഭാഗങ്ങളിൽനിന്നുള്ള പ്രമുഖരെ പരിഗണിക്കണമെന്നും പാർട്ടിയിൽ അഭിപ്രായവുമുയർന്നിട്ടുണ്ട്. മുൻ റിസർവ്​ ബാങ്​ ഗവർണർ രഘുറാം രാജൻ, മുൻ ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ എന്നിവരെ പരിഗണിക്കാൻ എ.എ.പി താൽപര്യപ്പെട്ടിരുന്നുവെങ്കിൽ ഇവ​രത്​ നിഷേധിച്ചിരുന്നു. 

Tags:    
News Summary - Sanjay Singh To Get AAP's Rajya Sabha Ticket- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.