Posted On
date_range Updated On
date_range സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ
കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡ ീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വെസ്റ്റിൻഡീസ് എ x ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ആഗസ്റ്റ് ഏഴു മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വെള്ളിയാഴ്ച വെസ്റ്റിൻഡീസിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.