കർഷക പ്രക്ഷോഭം; സെപ്​റ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക ​നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം വ്യാപിപ്പിക്കുനനതിന്‍റെ ഭാഗമായി സെപംറ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാൻ മോർച്ച. ഒമ്പതുമാസമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന കർഷക പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്​ ലക്ഷ്യം.

സിംഘു അതിർത്തിയിൽ നടത്തിയ ​​േനതാക്കളുടെ വാർത്ത സമ്മേളനത്തിലാണ്​ പ്രഖ്യാപനം. 'സെപ്​റ്റംബർ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞവർഷവും ഇതേദിവസം​ സമാനരീതിയിൽ ഭാരത്​ ബന്ദ്​ നടത്തിയിരുന്നു. കോവിഡ്​ ഭീഷണി നിലനിൽക്കു​േമ്പാഴും മുൻ വർഷത്തേക്കാൾ മികച്ച രീതിയിൽ ബന്ദ്​ വിജയിപ്പിക്കാൻ സാധിക്കും' -എസ്​.കെ.എം നേതാവ്​ ആഷിശ്​ മിത്തൽ പറഞ്ഞു.

കർഷകരുടെ കൂട്ടായ്​മ ഒരു വിജയമാണെന്നും 22 സംസ്​ഥാനങ്ങളിൽനിന്ന്​ പ്രതിനിധികൾ പ്രക്ഷോഭത്തിൽ പ​െങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്​ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 300ഓ​ളം സംഘടനകളും കർഷക സംഘടനും പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുണ്ടെന്നും പറഞ്ഞു.

പാചക വാതക- ഇന്ധന വില വർധനയിലൂടെ കാർഷകർ, തൊഴിലാളികൾ, സാധാരണക്കാർ എന്നിവരിൽനിന്ന്​​ പണം ഈടാക്കാനാണ്​ സർക്കാറിന്‍റെ ശ്രമമെന്നും എസ്​.കെ.എം നേതാക്കൾ കുറ്റ​െപ്പടുത്തി. ​

Tags:    
News Summary - Samyukt Kisan Morcha calls for Bharat Bandh on September 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.