Posted On
date_range Updated On
date_range ഒരേ ഫോട്ടോ, വ്യത്യസ്ത പേരുകൾ; രണ്ട് ആധാർ കാർഡുള്ളയാൾ പിടിയിൽ
ബറേലി: ഒരേ ഫോട്ടോ പതിച്ച വ്യത്യസ്ത പേരുകളിലുള്ള രണ്ട് ആധാർ കാർഡുകൾ കൈവശമുള്ളയാൾ വിമാനത്താവളത്തിൽ പിടിയിൽ. ബറേലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ കയറുന്നതിനിടെയാണ് ഒരാളിൽനിന്ന് രണ്ട് ആധാർ കാർഡുകൾ പിടിച്ചെടുത്തത്.
രണ്ട് കാർഡുകളിലും പിടിയിലായ വ്യക്തിയുടെ ഫോട്ടോ തന്നെയാണുള്ളത്. ഒരു കാർഡിൽ അഷ്ഫാഖ് നവാബ് ശൈഖ് എന്നും മറ്റൊന്നിൽ അസ്ലം ഇസ്മായിൽ എന്നുമാണ് പേര്. പിടിയിലായ ആളുടെ യഥാർഥ വിലാസം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സംശയം തോന്നി തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. കളവ്, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.