Posted On
date_range Updated On
date_range സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ആശുപത്രിയിൽ
ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപക നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് ആശുപത്രിയിൽ. ബുധനാഴ്ച വൈകിട്ട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.
81 കാരനായ മുലായത്തിന് വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞവർഷം മൂത്രനാളിയിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്നു മുലായം. കൂടാതെ 1996 ജൂൺ ഒന്നുമുതൽ 1998 മാർച്ച് 19 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.