ഫാറൂഖാബാദ് സീറ്റ് കൈവിട്ടതിൽ സൽമാൻ ഖുർശിദിന് നിരാശ

ന്യൂഡൽഹി: യു.പിയിലെ ധാരണ പ്രകാരം ഫാറൂഖാബാദ് സീറ്റ് സമാജ്വാദി പാർട്ടിക്ക് കോൺഗ്രസ് വിട്ടുനൽകിയതിൽ മുൻമന്ത്രി സൽമാൻ ഖുർശിദിന് നിരാശ. ഫാറൂഖാബാദുമായി തനിക്കുള്ള ബന്ധം തെളിയിക്കാൻ എത്ര പരീക്ഷണം നേരിടണം? ‘എക്സി’ൽ സൽമാൻ ഖുർശിദ് ചോദിച്ചു.

സ്വന്തം കാര്യമല്ല, എല്ലാവരുടെയും ഭാവിയുടെ കാര്യമാണ് താൻ പറയുന്നത്. വിധിക്ക് വിട്ടുകൊടുത്ത് തല കുനിച്ച് നിൽക്കുന്ന രീതി തനിക്കില്ല. ഒടിക്കാമെന്നല്ലാതെ, വളക്കാൻ കഴിയില്ലെന്നും കുറിപ്പിലുണ്ട്. ഇൻഡ്യ മുന്നണി കക്ഷികളുമായി സീറ്റു പങ്കിടൽ ചർച്ചക്ക് കോൺഗ്രസ് നിയോഗിച്ച സമിതിയിൽ സൽമാൻ ഖുർശിദ് അംഗമാണെന്നതും ശ്രദ്ധേയം.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയിലെ മുകേഷ് രാജ്പുത് ജയിച്ച സീറ്റാണിത്. കഴിഞ്ഞതവണ ബി.എസ്.പിയും 2014ൽ എസ്.പിയുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2009ൽ ഇവിടെ ജയിച്ചെങ്കിലും 2014ൽ സൽമാൻ ഖുർശിദിന് ഈ മണ്ഡലത്തിൽ കിട്ടിയത് 10 ശതമാനത്തിൽ താഴെ മാത്രം വോട്ടാണ്. 2019ൽ 5.51 ശതമാനമായി. കിട്ടിയ വോട്ട്- 55,258. 

Tags:    
News Summary - Salman Khurshid is disappointed to lose the Farrukhabad seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.