ന്യൂഡൽഹി: കോൺഗ്രസിെൻറ കൈകളിൽ മുസ്ലിംകളുടെ രക്തക്കറയുണ്ടെന്ന് പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർശിദ്. താൻ കോൺഗ്രസിെൻറ ഭാഗമായതുകൊണ്ടാണ് ഇത് തുറന്നുസമ്മതിക്കുന്നതെന്നും ഖുർശിദ് കൂട്ടിച്ചേർത്തു. അലീഗഢ് സർവകലാശാലയിൽ നടന്ന ചടങ്ങിനിടയിൽ കോൺഗ്രസ് മുസ്ലിംകളോട് ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് ഒരു പൂർവ വിദ്യാർഥിയുടെ ചോദ്യത്തിനാണ് സൽമാൻ ഖുർശിദിെൻറ മറുപടി. ചോദ്യം ഇങ്ങനെയായിരുന്നു: ‘‘ഹാഷിംപുര, മലിയാന തുടങ്ങി കോൺഗ്രസ് ഭരണകാലത്ത് നടന്ന കലാപങ്ങളുടെ ദീർഘമായ ഒരു പട്ടികയുണ്ട്. ബാബരി മസ്ജിദിെൻറ വാതിലുകൾ തുറന്ന് വിഗ്രഹം കൊണ്ടിട്ടപ്പോഴും ബാബരി മസ്ജിദ് തകർത്തപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. അതുകൊണ്ട് കോൺഗ്രസിെൻറ കൈകളിൽ മുസ്ലിം രക്തമുണ്ട്. ഇതേക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?’’താൻ കോൺഗ്രസിെൻറ ഭാഗമായതിനാൽ മുസ്ലിംകളുടെ രക്തം തങ്ങളുടെ കൈകളിലുണ്ട് എന്ന വാദം സ്വീകരിക്കാൻ അനുവദിക്കണമെന്ന് ഖുർശിദ് ഇതിനോട് പ്രതികരിച്ചു. തങ്ങളുടെ കൈകളിലുള്ള രക്തം കാണിക്കാൻ തയാറാണ്.
നിങ്ങളുടെ കൈകളിൽക്കൂടി ആ രക്തമുണ്ടാകരുതെന്ന് നിങ്ങൾക്ക് മനസ്സിലാകാനാണിത്. നിങ്ങൾ അവരെ (മുസ്ലിംകളെ) ആക്രമിക്കുകയാണെങ്കിൽ നിങ്ങളുടെ കൈകളിലും അവരുടെ രക്തത്തിെൻറ കറപുരളും. നമ്മുടെ ചരിത്രത്തിൽനിന്ന് ചില കാര്യങ്ങൾ പഠിക്കണമെന്നും ഖുർശിദ് വ്യക്തത വരുത്തി.പിന്നീട് പ്രസ്താവന വിവാദമായപ്പോഴും താനൊരു മനുഷ്യനായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയ ഖുർശിദ് താൻ കോൺഗ്രസിെൻറ ഒരു പ്രതിനിധിയല്ലെന്നും മറിച്ച് കോൺഗ്രസ് പാർട്ടിതന്നെയാണെന്നും അതിനാൽ കോൺഗ്രസിെന പ്രതിേരാധിക്കുകയാണ് പ്രസ്താവനയിലൂടെ ചെയ്തതെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഖുർശിദിെൻറ പ്രസ്താവനയെ കോൺഗ്രസ് പൂർണമായും തള്ളി. ഖുർശിദിെൻറ തുറന്നുപറച്ചിൽ തീർത്തും വ്യക്തിപരമാണെന്നും ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യം ഭരിക്കുന്നവർക്ക് സഹായകമാണെന്നും പാർട്ടി വക്താവ് പി.എൽ. പൂനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖുർശിദിനെതിരെ പാർട്ടിനടപടിയുണ്ടാവുമോ എന്ന ചോദ്യത്തിൽ നിന്ന് പൂനിയ ഒഴിഞ്ഞുമാറി. വർഗീയകലാപങ്ങളിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുസ്ലിംകളുടേത് മാത്രമല്ല, സിഖുകാരുടെ ചോരയുടെ പാടും അവരുടെ കൈകളിലുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന കോൺഗ്രസിനെ തിരിച്ചറിയാൻ ഖുർശിദിെൻറ കുറ്റസമ്മതത്തിലൂടെ കഴിയുമെന്നും നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.