സൽമാൻ ഖാൻ വധശ്രമം; ബിഷ്‌ണോയി സംഘത്തിലെ രണ്ട് സഹായികൾക്ക് ജാമ്യം

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ രണ്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ ഗൗരവ് ഭാട്ടിയ എന്ന സന്ദീപ് ബിഷ്‌ണോയി, വാസ്പി മെഹ്മൂദ് ഖാൻ എന്നീ രണ്ട് പേർക്കാണ് ജാമ്യം.

വെള്ളിയാഴ്ച ബോംബെ ഹൈകോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇരുവരും മറ്റു സംഘാംഗങ്ങളും സൽമാന്റെ പൻവേലിലെ ഫാം ഹൗസിലും ബാന്ദ്രയിലെ വീടിന് ചുറ്റുമുള്ള പ്രദേശത്തും നിരീക്ഷണം നടത്തിയതായി പൊലീസ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു.

സൽമാൻ ഖാൻ വധശ്രമത്തിനു പുറമെ മഹാരാഷ്ട്ര എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ചു കൊന്ന കേസിലും ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‍ണോയിയും മറ്റു ഗുണ്ടകളും പ്രതിപ്പട്ടികയിലാണ്.  

Tags:    
News Summary - Salman Khan Assassination Attempt; Two aides of Bishnoi gang granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.